കാഞ്ഞിരോട് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു
Sep 12, 2026, 10:05 IST
കുടുക്കിമൊട്ട : കാഞ്ഞിരോട് കാറും ബൈക്കും കൂട്ടിയിടിച്ച്ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു.കാഞ്ഞിരോട് സ്വദേശി ഫാദി (22) നാണ് പരുക്കേറ്റത് .വെള്ളിയാഴ്ച്ച ഉച്ചയോടെകാഞ്ഞിരോട് വീവേഴ്‌സിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ ഫാദിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.
കാറിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്. സ്ഥിരം അപകട മേഖലയാണ് കണ്ണൂർ - ചാലോട് റോഡിലെ കാഞ്ഞിരോട്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ റോഡിലെ കൂടാളി കുംഭത്തിലാണ് മരത്തിൽ കാറിടിച്ച് ബംഗ്ളൂരിൽ നിന്നു വരികയായിരുന്ന 4 വിദ്യാർത്ഥികൾ ഒന്നര മാസം മുൻപ് മരിച്ചത്.
.jpg)

