കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ പുതിയ നടപ്പന്തൽ ; നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി. പി വിനോദ് കുമാർ

New covered walkway at Kanjirangad Vaidyanatha Temple; T.P. Vinod Kumar, President of TTK Devaswom, inaugurates the construction work.

40 ലക്ഷം രൂപ ചെലവിലാണ് പുതിയ നടപ്പന്തൽ നിർമിക്കുന്നത്. ഏകദേശം 5000 ചതുരശ്ര അടി വിസ്തീർണമുള്ള നടപ്പന്തലിൽ 12 തൂണുകളാണ് ഉണ്ടാകുക. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപ്പന്തൽ ഒരുക്കുന്നത്.

 കാഞ്ഞിരങ്ങാട്:  വൈദ്യനാഥ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നവീകരണ കമ്മിറ്റി ചെയർമാൻ പി.വി. പ്രകാശൻ അധ്യക്ഷത വഹിച്ചു.

New covered walkway at Kanjirangad Vaidyanatha Temple; T.P. Vinod Kumar, President of TTK Devaswom, inaugurates the construction work.34

നവീകരണ സമിതി സെക്രട്ടറി പി.വി. പത്മനാഭൻ, ക്ഷേത്രം തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ കെ.പി. വിനയൻ, ദേവസ്വം എൻജിനീയർ സുനിൽകുമാർ, ട്രസ്റ്റി അംഗങ്ങളായ എം.എൻ. നമ്പൂതിരി, ടി.വി. രതീശൻ, കമ്മിറ്റി ഭാരവാഹികളായ കെ. കമലാക്ഷൻ, ഒ.പി. ബാലകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

New covered walkway at Kanjirangad Vaidyanatha Temple; T.P. Vinod Kumar, President of TTK Devaswom, inaugurates the construction work.2

40 ലക്ഷം രൂപ ചെലവിലാണ് പുതിയ നടപ്പന്തൽ നിർമിക്കുന്നത്. ഏകദേശം 5000 ചതുരശ്ര അടി വിസ്തീർണമുള്ള നടപ്പന്തലിൽ 12 തൂണുകളാണ് ഉണ്ടാകുക. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപ്പന്തൽ ഒരുക്കുന്നത്.
 

Tags