തളിപ്പറമ്പിൽ കഞ്ചാവുമായി കാഞ്ഞിരങ്ങാട് സ്വദേശി പിടിയിൽ
തളിപ്പറമ്പിൽ കഞ്ചാവുമായി കാഞ്ഞിരങ്ങാട് സ്വദേശി പിടിയിൽ
Updated: Sep 20, 2025, 09:57 IST
തളിപ്പറമ്പ്: തളിപ്പറമ്പിൽ വീണ്ടും കഞ്ചാവ് വേട്ട. 550 ഗ്രാം കഞ്ചാവുമായി കാഞ്ഞിരങ്ങാട് സ്വദേശിരാജു എക്‌സൈസ് പിടിയിൽ.എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ടൗൺ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കാഞ്ഞിരങ്ങട് സ്വദേശി രാജു(48) പിടിയിലായത്.
tRootC1469263">ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് കേസെടുത്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം, വി.വി.മനോഹരൻ, പ്രിവന്റ്‌റീവ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ, ഫെമിൻ, മുഹമ്മദ് ഹാരിസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് 820ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
.jpg)

