കാഞ്ഞിരക്കൊല്ലി നിധീഷ് വധം:രണ്ടാം പ്രതി അറസ്റ്റിൽ

Kanjirakoli Nidheesh murder: Second accused arrested
Kanjirakoli Nidheesh murder: Second accused arrested

കണ്ണൂർ :പയ്യാവൂരിനടുത്തെ കാഞ്ഞിരക്കൊല്ലിയിൽ ഭാര്യയുടെയും കുട്ടികളുടെയും മുൻപിൽ വെച്ചു കൊല്ലപ്പണിക്കാരനായ യുവാവിനെ വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ സ്വദേശി നിധീഷിനെ (31) യാണ് ചൊവ്വാഴ്ച്ച പകൽ പന്ത്രണ്ടേമുക്കാൽ മണിക്ക് വെട്ടിക്കൊന്നത്.

tRootC1469263">

നടുവിൽ അരങ്ങ് കോട്ടയം തട്ടിലെ രതീഷിനെയാണ് (35) പയ്യാവൂർ പൊലിസ് അറസ്റ്റുചെയതത്. കേസിലെ ഒന്നാം പ്രതിയായ അപ്പു വെന്ന വിജേഷിനായി പയ്യാവൂർ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കോട്ടയംത്തട്ട് സ്വദേശി രതീഷും വിജേഷും കൊല്ലപ്പണിക്കാരനായ നിധീഷുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പൊലിസ് പറഞ്ഞു.
കൊലയ്ക്ക് കാരണം കള്ള തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമെന്നാണ് സൂചന. നിധീഷിനെ വെട്ടിയത്  രതീഷിനൊപ്പമുണ്ടായിരുന്ന വിജേഷാണെന്ന്
 അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിൽ രതീഷിന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെയാണ് ബുധനാഴ്ച്ച രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിധീഷുമായി തർക്കം ഉണ്ടാകുന്നതിന് മുൻപ് കൊല്ലപ്പണിശാലയിൽ നിന്നും മൂന്ന് പേരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും തുടർന്ന് കൊല്ല പണിശാലയിലെ വെട്ടുകത്തി ഉപയോഗിച്ച് നിധീഷിനെ കഴുത്തിൻ്റെ പിൻഭാഗത്ത് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആക്രമണം തടയുന്നതിനിടെ നിധീഷിന്റെ ഭാര്യ ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. 

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലിസ് പറയുന്നത്. ചൊവ്വാഴ്ച്ച പകൽ പന്ത്രണ്ടേമുക്കാലിനാണ് കാഞ്ഞിരക്കൊല്ലിയിലെ വീട്ടിൽ നിന്നും നിധീഷിനെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. തടയുന്നതിനിടെയാണ് ഭാര്യ ശ്രുതിക്ക് വെട്ടേറ്റത്. രണ്ടു വിരലുകളറ്റശ്രുതിയെ പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ വാക് തർക്കത്താൽ കൊല്ലപ്പണിക്കാരനായ നിധി ഷീനെ പണിശാലയിൽ നിന്നുള്ള വെട്ടു കത്തിയെടുത്ത് പ്രതികൾ വെട്ടുകയായിരുന്നു. തലയുടെ പുറകിലും മുഖത്തുമായി നിധീഷിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

കൈത്തണ്ടയ്ക്കാണ് ശ്രുതിക്ക് പരുക്കേറ്റത്. ശ്രുതിയുടെയും മക്കളായ സിദ്ധാർത്ഥിൻ്റെയും സങ്കീർത്തിൻ്റെയും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴെക്കും പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് കാഞ്ഞിരക്കൊല്ലി ബ്രാഞ്ചിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള നിർണായക സൂചന കിട്ടിയത്. പയ്യാവൂർ പൊലിസ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശിയാണ് കേസ് അന്വേഷണം നടത്തുന്നത്. മുഖ്യപ്രതി വിജേഷിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ട്വിങ്കിൾ ശശി അറിയിച്ചു.

Tags