അമൃതവർഷിണീ പുരസ്‌കാരം കാഞ്ഞങ്ങാട് രാമചന്ദ്രന് സമ്മാനിക്കും

Kanhangad Ramachandran to be presented with Amrutha Varshini Award

കണ്ണൂർ: കൂത്തുപറമ്പ് അമൃതകലാക്ഷേത്ര സപ്തസാര കൾച്ചറൽ മിഷൻ നൽകുന്ന അമൃതവർഷിണി പുരസ്‌കാരം സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്. 25000 രൂപയും  പ്രശസ്തി പത്രംവും ശില്പവും വെള്ളികെട്ടിയ വലംപിരി ശംഖു മടങ്ങുന്നതാണ് പുരസ്‌കാരം.10 ന് വൈകുന്നേരം ആറിന്  കൂത്ത്പറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂളിൽ  വെച്ച് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നൽകും.

ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും.പരിപാടിയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ഗാനമേള, നൃത്തനൃത്യങ്ങളും അരങ്ങേറും.വാർത്താ സമ്മേളനത്തിൽ ഡയരക്ടർ രാജേഷ് തന്ത്രി,എ സജീവൻ , ജീജി രാജേഷ്, എസ് അഭിനവ്  പങ്കെടുത്തു.

Tags