പണം വാങ്ങിയെന്ന് സംശയം: പിഞ്ചുകുഞ്ഞിനെ കൈമാറ്റം ചെയ്ത കാഞ്ഞങ്ങാട് പടന്നയിലെ ദമ്പതികൾ പൊലിസ് കസ്റ്റഡിയിൽ
കണ്ണൂർ : പിലാത്തറയിലെ യുവതിയിൽ നിന്നും പിഞ്ചു കുഞ്ഞിനെ വാങ്ങി അനധികൃതമായി മറ്റൊരു വീട്ടിൽ പാർപ്പിച്ചതായി പരാതി.കാഞ്ഞങ്ങാട് പടന്നയിലെ വീട്ടിലാണ്പിഞ്ചു കുഞ്ഞിനെ അനധികൃതമായി പാർപ്പിച്ചത്. അംഗൻവാടി അധ്യാപികയായ പ്രീതയ്ക്ക് സംശയം തോന്നിയതോടെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൊലിസ് ഇടപ്പെട്ട് പടന്നയിലെ വീട്ടിൽ നിന്നും കുഞ്ഞിനെ കസ്റ്റഡിയിലെടുക്കുകയും അവിടെയുണ്ടായിരുന്ന ദമ്പതികളെ ചോദ്യം ചെയ്യുകയും ചെയ്തു.
tRootC1469263">പടന്ന മൃഗാശുപത്രിയ്ക്ക് സമീപമുള്ള വീട്ടിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. സംശയം തോന്നിയതോടെയാണ് പ്രീത വീട്ടുകാരോട് കുഞ്ഞിനെ കുറിച്ചു ചോദിച്ചത്. കുഞ്ഞിനെ മൂന്ന് മാസം വളർത്തുന്നതിനായി വാങ്ങിയതാണെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. എന്നാൽ ആരുടെ അനുമതിയോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചതെന്ന് പ്രീത ചോദിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്ക് ഇരട്ടക്കുട്ടിയായിരുന്നെന്നും രണ്ട് കുട്ടികളെ നോക്കാൻ കഴിയാത്തതിനാൽ ഒരു കുട്ടിയെ തങ്ങളെ ഏൽപ്പിക്കുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പ്രീതയോട് പറഞ്ഞത്. തുടർന്ന് പൊലീസിനെയും ചൈൽഡ് ലൈനെയും വിവരം അറിയിക്കുകയും ചെയ്തു.
പിലാത്തറ സ്വദേശിനിയായ യുവതിയുടെ കുട്ടിയാണെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്.ഇവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുട്ടിയെ വാങ്ങിയ പടന്നയിലെ ദമ്പതികളും കസ്റ്റഡിയിലാണ്. കുട്ടിയെ പണം വാങ്ങിവിൽപന നടത്തിതാണോയെന്ന് സംശയമുണ്ടെന്ന് പൊലിസ് അറിയിച്ചു. എന്നാൽ കുഞ്ഞിനെ വിറ്റതല്ല. അവിഹിതമായി ഉണ്ടായ കുഞ്ഞാണെന്നും വീട്ടിൽ ചടങ്ങ് നടക്കുമ്പോൾ ചോദ്യങ്ങൾ ഉയരുന്നതിനാൽ മാറ്റി നിർത്തിയതാണെന്നും കുഞ്ഞിൻ്റെ അമ്മ ചന്തേര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് നേരം വൈകിയതിനാൽ കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം അയക്കുകയാണ് ചെയ്തത്. അമ്മയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പടന്നയിലെയുവതിയുടെയും ഭർത്താവിൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
.jpg)

