വായനാ ദിനത്തില്‍ കല്‍പ്പറ്റയുടെ സാഹിത്യോത്സവവും ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തക വിതരണവും

Kalpetta's literary festival and book distribution to libraries on Reading Day
Kalpetta's literary festival and book distribution to libraries on Reading Day

കല്‍പ്പറ്റ: എം.എല്‍.എ വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ 'അക്ഷര വാതില്‍' ഗ്രന്ഥശാലകളിലേക്കുള്ള പുസ്തക വിതരണം വായനാ ദിനമായ  ഇന്ന്  പിണങ്ങോട് റോഡിലെ  മാസറിൻ  ഹോട്ടൽ  ഹാളില്‍ നാളെ  ഉച്ചയ്ക്ക് 2 മണിക്ക് നടക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.

tRootC1469263">

നിയോജകമണ്ഡലത്തിലെ ഗ്രന്ഥശാലകളെ നവീകരിച്ച് വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ലഹരിക്കെതിരെ വായനാലഹരി എന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗണ്‍സിലിന് കീഴില്‍ അഫിലിയേഷനുള്ള നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഗ്രന്ഥശാലകള്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. പ്രശസ്ത സാഹിത്യ, സാംസ്‌കാരിക ചലച്ചിത്ര പ്രവര്‍ത്തകനായ  ജോയ് മാത്യു ഉദ്ഘാടനം ചെയ്യുന്ന  പരിപാടിയില്‍ നിരവധി സാഹിത്യകാരൻമാരുള്‍പ്പെടെ പങ്കെടുക്കും.
 

Tags