ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ കല്യാശ്ശേരി സ്വദേശിയായ യുവാവ് മരണമടഞ്ഞു

A young man from Kalliasseri passed away while traveling from the Gulf to his hometown.


കണ്ണൂർ: ദുബായിയിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ പ്രവാസി യുവാവ് മരണമടഞ്ഞു.കല്യാശ്ശേരി പാറക്കടവ് സ്വദേശി ടി.പി. ബിജോയി (45) യാണ്  മരണമടഞ്ഞത് ഞായറാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി വീട്ടിലെത്താനിരിക്കേ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പാപ്പിനിേശ്ശേരി എം എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അമ്മ മരണപ്പെട്ടതിനാൽ മാർച്ച് അവസാനം നാട്ടിൽ വന്ന് മെയ് ഒന്നിന് വീണ്ടും ഗൾഫിലേക്ക് മടങ്ങിയതായിരുന്നു. വീണ്ടും നാട്ടിലേക്ക് എത്തുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത്. പിതാവ്: കല്യാശ്ശേരി പാറക്കടവിലെ പട്ടത്ത് വിജയൻ (മുൻ വെസ്റ്റേൺ ഇന്ത്യാ വുഡ്സ് തൊഴിലാളി)അമ്മ: പരേതയായ ടി.പി.ശോഭന ഭാര്യ: ഭാഗ്യലക്ഷ്മി (അധ്യപിക, ഹാപ്പി കിഡ്സ് എരിപുരം)മകൾ: നയോണിക (ഏഴാം ക്ലാസ് വിദ്യാർത്ഥിനി ,നെ രുവമ്പ്രം എ യു പി സ്കൂൾ)സഹോദരി: ടി.പി. ലസിത .

Tags