കൽകൊ ധർമ്മശാലയുടെ സുവർണ ജൂബിലി ആഘോഷം ; ചെങ്കല്ല് - കൈക്കൊത്ത് തൊഴിലാളി സംഗമം മാർച്ച് 1 ന്
കണ്ണൂർ : കല്ലുകൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം ലിമിറ്റഡ് (കൽകൊ) ധർമ്മശാലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചെങ്കല്ല് - കൈക്കൊത്ത് തൊഴിലാളി സംഗമം മാർച്ച് 1 ന് നടക്കും. ചെങ്കൽ മേഖലയിൽ യന്ത്രവത്കരണം നടപ്പിലാക്കുന്നതിന് മുൻപ് കൈക്കൊത്ത് മേഖലയിൽ ജോലി ചെയ്ത് സംഘത്തിലെ അംഗമായിരുന്ന തൊഴിലാളികളുടെ സംഗമവും മുൻകാല പ്രസിഡണ്ട്, ഭരണസമിതി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ധർമ്മശാല കൽകൊ ഹാളിൽ വെച്ച് നടക്കും.
tRootC1469263">മുൻ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻന്റെ അധ്യക്ഷതയിൽ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ സംഗമം
ഉദ്ഘാടനം ചെയ്യും . സംഘം പ്രസിഡണ്ട് സി.അശോക് കുമാർ സ്വാഗതവും സെക്രട്ടറി എ.ഇ. ജിതേഷ് കുമാർ നന്ദിയും രേഖപ്പെടുത്തും. സമാപനം ഏപ്രിൽ അവസാനവാരത്തിൽ പൊതുസമ്മേളനവും വിവിധകാലപരിപാടികളോടു കൂടിയുമാണ് സുവർണ്ണജൂബിലി ആഘോഷം സമാപിക്കുക.
.jpg)


