40 വർഷമായി കളരിപാഠങ്ങൾ പകർന്നു നൽകിയ കോട്ടൂർ പ്രകാശൻ ഗുരുക്കൾക്ക് ആദരവ്

Tribute to Kottoor Prakashan Gurukkal, who has been imparting Kalaripayattu lessons for 40 years.


കാടാച്ചിറ : കോട്ടൂർ ജ്യോതിസ് കളരി അക്കാദമിയിൽ നിന്നും നൂറ് കണക്കിന് അഭ്യാസികൾക്ക് ആയോധനകലയുടെ പാഠങ്ങൾ പകർന്നു നൽകിയ കളരി ആചാര്യൻ കോട്ടൂർ പ്രകാശൻ ഗുരുക്കൾക്ക് സേവാ രത്‌ന പുരസ്കാരം നൽകി ആദരിച്ചു. ഇൻഡസ് നിപ്പോൺ ഏർപ്പെടുത്തിയ ബഹുമതി പത്രവും പൊന്നാടയും പയ്യന്നൂർ ഏരിയാ മാനേജർ ആർ. ഷോമുകൈമാറി. 

കഴിഞ്ഞ 40 വർഷമായി കളരി ആയോധനാ കലാരംഗത്തിന് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.ജ്യോതിസ് കളരി അക്കാദമിയിൽ നടന്ന ചടങ്ങിൽ പ്രകാശൻ ഗുരുക്കളുടെ സഹധർമ്മിണി റീന ഗുരുക്കൾ, പ്രസാദ് ഗുരുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags