കക്കാട് കുഞ്ഞിപ്പള്ളിയിൽ ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

Young man dies after a tipper lorry hits his scooter at Kakkad Kunjippalli


കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി ട്രാൻസ്‌ഫോർമറിന് സമീപം ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. അത്താഴക്കുന്ന് പുല്ലൂപ്പി കല്ലേൻ ഹൗസിൽ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകൻ കെ. സുനിൽ (44) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. പുല്ലൂപ്പി ഭാഗത്ത് നിന്നു കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സുനിൽ സഞ്ചരിച്ച സ്‌കൂട്ടറിൽ അതേ ദിശയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. 

റോഡിൽ തെറിച്ചുവീണ സുനിലിന്റെ ദേഹത്ത് ടിപ്പർ കയറി. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണ തൊഴിലാളിയാണ്.സഹോദരങ്ങൾ: ഹരിദാസൻ, പ്രിയേഷ്, മഗേഷ്, മുരളി, ഷിനോജ്, ബീന. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നാളെ പുല്ലൂപ്പിക്കടവ് സമുദായ ശ്മശാനത്തിൽ നടക്കും.

Tags