കൈതേരി ഇടത്തിൽ യുവാവ് തോട്ടിൽ വീണ് മരിച്ച നിലയിൽ

Young man found dead after falling into a stream at Kaitheri Idathil.

കൂത്തുപറമ്പ് : കൂത്തുപറമ്പ് കൈതേരി ഇടത്തിൽ യുവാവിനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി .കലാശപറമ്പത്ത് അപ്പു എന്ന എൻ രാരിഷാണ് മരിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് വീടിനടുത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags