കൈതപ്രം കൊലപാതകം ; തോക്ക് കാട്ടിൽ നിന്നും കിട്ടിയതാണെന്ന് പ്രതിയുടെ മൊഴി

Kaithapram murder: Accused says gun was found in forest
Kaithapram murder: Accused says gun was found in forest

പരിയാരം : കൈതപ്രത്ത് പ്രാദേശിക ബി.ജെ.പി നേതാവും ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.കെ. രാധാകൃഷ്ണനെ (49) വെടിവെച്ചു കൊന്ന കേസിലെ പ്രതി എൻ.കെ സന്തോഷിനെ (41) പരിയാരം പൊലിസ് വീണ്ടും ചോദ്യം ചെയ്തു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പ്രതിയെ പൊലിസിന് വിട്ടു കിട്ടിയത്. വെടിവച്ചു കൊല്ലാനുപയോഗിച്ച തോക്ക് കാട്ടിൽ നിന്നും കിട്ടിയതാണെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴി. എന്നാൽ പൊലിസ് ഇതു വിശ്വസിച്ചിട്ടില്ല. 

കള്ള തോക്കിൻ്റെ ഉറവിടം തേടി പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബുള്ളറ്റിൻ്റെ കവർ സംഭവ സ്ഥലത്തു നിന്നും പിൻവലിച്ചിരുന്നില്ല. ഇതു കണ്ടെത്താനും മറ്റു പരിശോധനയ്ക്കുമായി കൊലപാതകം നടന്ന കൈതപ്രത്തെ വീട്ടിൽ തി സന്തോഷിനെ തെളിവെടുപ്പിനായി ബുധനാഴ്ച്ച രാവിലെ എത്തിച്ചു. രാധാകൃഷ്ണനെ വെടിവെച്ച ശേഷം സമീപത്തെ വണ്ണാത്തിപുഴയിൽ പോയി കാലും ശരീരത്തിൽ തെറിച്ച രക്തക്കറയും കഴുകി തോക്കിൽ വീണ്ടും തിര നിറച്ചു. രാധാക്യഷ്ണൻ്റെ ഭാര്യയും അമ്മയും വാടകയ്ക്കു താമസിച്ചിരുന്ന വീടിൻ്റെ പുറകു വശത്തെ കിണറിൻ്റെ പമ്പ് ഹൗസ് ഭാഗത്ത് തോക്ക് വച്ചതായി പ്രതിസന്തോഷ് പൊലിസിന് കാണിച്ചു കൊടുത്തിട്ടുണ്ട്. 

വെടിയേറ്റു മരിച്ച രാധാകൃഷ്ണൻ്റെ ഭാര്യ കൂടെ പഠിച്ചതാണെന്നും ഇവരുമായി സൗഹൃദമുണ്ടായിരുന്നതായും ഇതേ ചൊല്ലി രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പ്രതി പറഞ്ഞു. ഇതിൽ വൈരാഗ്യം പൂണ്ടാണ് വെടിവെച്ചു കൊന്നതെന്ന് എൻ കെ സന്തോഷ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 7.  10 ന് കൈതപ്രം പൊതുജന വായനശാലയ്ക്ക് പുറകിലുള്ള നിർമ്മാണത്തിലുള്ള പുതിയ വീട്ടിൽ വെച്ചാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.

Tags