കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റ് കണ്ണൂരിൽ : തസ്ലിമ നസ്റിൻ പങ്കെടുക്കും
കണ്ണൂർ: പുസ്തക പ്രകാശന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി സക്രിയമായി ഇടപെടുന്നകൈരളി ബുക്സിന്റെ കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റ് (കെ ഐ സി എഫ് ) നാലാം എഡിഷന്റെ ഉദ്ഘാടനാ മെയ് 14 ന് ശിക്ഷക് സദനിൽ നടക്കുമെന്ന്കൈരളി ബുക്സ് എഡിറ്റർ എ വി പവിത്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം14 ന് വൈകുന്നേരം അഞ്ചു മണിക്ക് ബംഗ്ളാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ ഉദ്ഘാടനം ചെയ്യും. കഥ, നോവൽ, കവിത, നാടകം,വൈജ്ഞാനികം ജീവചരിത്രം,ആത്മകഥ, സഞ്ചാര സാഹിത്യം, കഥാപഠനം, സാഹിത്യനിരൂപണം എന്നിങ്ങനെ പിന്നിട്ട വഴികളിൽ നാലായിരത്തിലധിക ശീർഷകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അവാർഡുകളും അംഗീകാരങ്ങളും കൈരളി പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ തേടിയെത്തിയതായും പവിത്രൻ പറഞ്ഞു. നാലാം എഡിഷനിൽ വ്യത്യ സ്റ്റ മേഖലകളിലുള്ള പ്രതിഭാശാലികളുടെ സംഗമ മെന്ന നിലയിലും പുതിയ പുതിയ വിഷയങ്ങളുടെ ചർച്ചാ വേദിയാകുന്നതിലും ഏറെ പ്രതീക്ഷകളുണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സെഷനുകളിലായി കഥയുടെ കുലപതി ടി പത്മനാഭൻ , നോവലിസ്റ്റ്എം മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ എസ് ഹരീഷ്, സുസ്മേഷ് ചന്ദ്രോത്ത്, ഡോ .സോമൻ കടലൂർ ,ഷിബു ചക്രവർത്തി, മദനൻ, ജയരാജ് വാര്യർ, , മധുപാൽ, വി.കെ.പ്രകാശ്, ലാൽ ജോസ്, രഞ്ജൻ എബ്രാഹാം, വാനോയ് തോമസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽകൈരളി ബുക്സ് ചെയർമാൻ ഡോ: മുരളി മോഹനൻ കെ വി , മാനേജിങ്ങ് ഡയരക്ടർ ഒ അശോക് കുമാർ ,അസോസിയറ്റ് സ് എഡിറ്റർ എ കെ ബിജു രാജ്, മാർക്കറ്റിങ്ങ് മാനേജർ വിജു പി കെ , നിള എന്നിവരും പങ്കെടുത്തു.
.jpg)

