കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തിന് തുടക്കം

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തിന് തുടക്കം
Kadannappally Panappuzha Panchayat Muslim Youth League conference begins
Kadannappally Panappuzha Panchayat Muslim Youth League conference begins

കണ്ണൂർ : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ  സംഘടനയുടെ അംഗത്വ ക്യാമ്പയിൻ  സമയബന്ധിതമായി  പൂർത്തീകരിച്ച് പഞ്ചായത്ത് സമ്മേളനത്തിന് ശനിയാഴ്ച്ച തുടക്കമായി. ഖബർ സിയാറത്തിന് ഹംസ അഷ്റഫി നേതൃത്വം നൽകി. കെ കെ ആലി ഹാജി, ഒ പി ഉമ്മർ കുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്ദുറഹ് മാൻ പി,എം കെ മമ്മു, ഷഫീക് അസ്അദി, അയ്യൂബ് ഒ പി, ആലികുഞ്ഞി കെ സി, മുഹമ്മദ്‌ കുഞ്ഞി സി കെ എന്നിവർ നേതൃത്വം നൽകി.

tRootC1469263">

സമ്മേളനം നഗരിയിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സൈഫുദ്ദീൻ കണ്ണങ്കൈ പതാക ഉയർത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് ചെറു കുന്നോൻ, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ജംഷീർ ആലക്കാട്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാഫർ പി,അനസ് കെ, അബ്ദുൽ റാസിക്,മുബഷിർ എംപി, മുർഷിദ് പി, ഷറഫുദ്ദീൻ കണ്ണങ്കൈ,ഹസീബ് പാലക്കോടൻ, ശുഹൈബ് പി കെ,സൈഫുദ്ദീൻ ഒ പി, അസ്‌ലം കണ്ണങ്കൈ,അബ്ദുല്ല പി സി,എന്നിവർ നേതൃത്വം നൽകി.

 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാറൂഖ് നഗറിൽ നിന്നും ഡിജെ റോഡ് ഷോ, ഞായർ രാവിലെ 9 മണിക്ക് മെസ്സേജ് വാഗൺ. വൈകുന്നേരം നാലുമണിക്ക് ഏര്യം കണ്ണങ്കൈൽ നിന്നും ബാൻഡ്, സ്കൗട്ട് വിവിധ കലാരൂപങ്ങളോടുകൂടി യുവജന റാലി തുടർന്ന് ഏഴുമണിക്ക് ആലക്കാട് വെച്ച് സമാപന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ,കെ പി സി സി അംഗം റിജിൽ മാക്കുറ്റി എന്നിവർ പങ്കെടുക്കും. തുടർന്ന് ഖാഫിലാ കലാ സംഘം അവതരിപ്പിക്കുന്ന  മുട്ടിപ്പാട്ട്,തുടർന്ന്   ടീം ആലക്കാടിന്റ മെഗാ ദഫ്  നവംബർ 2 പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റ് നടക്കും.

Tags