കടന്നപ്പള്ളി സ്വദേശി കോഴിക്കോട് ചാലിയാറിൽ മുങ്ങിമരിച്ചു

A native of Kadannappally drowned in Chaliyar, Kozhikode.
A native of Kadannappally drowned in Chaliyar, Kozhikode.

 പരിയാരം: കോഴിക്കോട് ജില്ലയിലെ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിളയാങ്കോട് ചിറ്റന്നൂർ സ്വദേശി മുങ്ങിമരിച്ചു.കടന്നപ്പള്ളി ചിറ്റന്നൂരിലെ തൃപ്തിയിൽ ഉദയൻ - സജിത (ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പിലാത്തറ ജീവനക്കാരി) ദമ്പതികളുടെ മകൻടി.പി. ഉജിത്ത് (21) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. 

tRootC1469263">

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ് പൂർത്തിയാക്കിയ ഉജിത്ത് ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൈത്രയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഹോട്ടലിന്റെ ജോലികൾക്കായി രണ്ടുദിവസം മുമ്പ്എത്തിയതായിരുന്നു. ജോലിക്ക്‌ശേഷം ഇന്നലെ മറ്റൊരു ജോലിക്കാരന്റെ കൂടെ ചാലിയാർ കടവിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു പുഴയിൽ മുങ്ങിപ്പോയത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ഉടൻ പുഴയിൽ മുങ്ങിയ ഉജിത്തിനെയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരി: ഉജിത.

Tags