കടന്നപ്പള്ളിയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു
Sep 22, 2026, 10:28 IST
പരിയാരം: കടന്ന പള്ളിയിൽവീട്ടമ്മ പൊള്ളലേറ്റു മരിച്ചു. കടന്നപ്പള്ളി കിഴക്കേക്കര വിശ്രാന്തി ഓള്‍ഡ് ഏജ് ഹോമിന് സമീപത്തെ ചെങ്ങളത്ത് വടക്കേവീട്ടില്‍ സി.വി.ശാന്ത(56) യാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീടിന് തൊട്ടടുത്ത പറമ്പില്‍ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വയം തീ കൊളുത്തിയതാണെന്നാണ് പരിയാരംപൊലിസിൻ്റെ പ്രാഥമികനിഗമനം.
ഭര്‍ത്താവ്: സി.കുഞ്ഞിരാമന്‍. മക്കള്‍: ശരത്ത്, ശ്രീജിത്ത്. മരുമക്കള്‍: രഞ്ജിനി, സീതലക്ഷ്മി. സഹോദരങ്ങള്‍: രാജന്‍, ശാരദ, റീന, വല്‍സല. സംസ്‌ക്കാരം പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 12 ന് കള്ളക്കാന്തോട് പൊതുശ്മശാനത്തില്‍.
.jpg)

