മഴയിൽ തകർന്ന് കാടാച്ചിറ - മമ്മാ ക്കുന്ന് റോഡ്; യാത്രക്കാർക്ക് അപകട ഭീഷണി
Jun 27, 2026, 13:37 IST
കാടാച്ചിറ : കാടാച്ചിറ - മമ്മാ ക്കുന്ന് റോഡ് മഴയിൽ തകർന്ന് തരിപ്പണമായി. വലിയ കുഴികൾ റോഡിൽ രൂപപെട്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപെടെ ചെളിവെള്ളത്തിൽ കയറി ഇറങ്ങിയാണ് പോകുന്നത്.
വഴി യാത്രയും അസാദ്ധ്യമായിരിക്കുകയാണ് കടമ്പൂർ സ്കൂളിലേക്ക് പോകുന്ന നൂറ് കണക്കിന് വാഹനങ്ങൾ വന്നു മടങ്ങുന്ന തീര റോഡാണിത്. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുമോയെന്ന ആശങ്ക ശക്തമാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
.jpg)

