കാടാച്ചിറ ടൗണിൽ നിയന്ത്രണം വിട്ട കാർ ടെലഫോൺ തൂൺ തകർത്തു ; വൻ അപകടമൊഴിവായ ആശ്വാസത്തിൽ നാട്ടുകാർ, അപകടത്തിൽപ്പെട്ടത് കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ

A car lost control and destroyed a telephone pole in Kadachira town; locals are relieved that a major accident has been averted, the accident occurred when pilgrims returned from visiting Kottiyoor

 കാടാച്ചിറ : കാടാച്ചിറ ടൗണിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. തിങ്കളാഴ്ച്ച വൈകിട്ട് 4.15നാണ് അപകടം. യാത്രക്കാർക്കോ വഴി യാത്രക്കാർക്കോ പരുക്കേറ്റിട്ടില്ല. കൊട്ടിയൂരിൽ ദർശനം നടത്തിയ തീർത്ഥാടക സംഘം കൂത്തുപറമ്പ് ഭാഗത്തു നിന്നും മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ ടെലഫോൺ തൂൺ തകർത്തു  നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. തിരുവനന്തപുരം വർക്കല സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കണ്ണൂരിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. മത്സ്യ മാർക്കറ്റിന് സമീപമുള്ള കണിയാരത്ത് ബിൽഡിങ്ങിന് മുൻപിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. 

റോഡരികിൽ നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. എടക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സാധാരണയായി വൈകുന്നേരങ്ങളിൽ ഏറെ തിരക്കുള്ള സ്ഥലങ്ങളിലൊന്നാണ് മത്സ്യ മാർക്കറ്റ് പരിസരം. എന്നാൽ അപകട സമയത്ത് ആളുകൾ കുറവായതിനാൽ ദുരന്തമൊഴിവാകുകയായിരുന്നു. വാഹനങ്ങൾ ഇതുവഴി അമിത വേഗതയിൽ സഞ്ചരിക്കുന്നുവെന്ന പരാതി നാട്ടുകാർക്കുണ്ട്.

Tags