കാപ്പ നിയമപ്രകാരം നടപടി; നാല് ക്രിമിനൽ കേസിലെ പ്രതിയായ യുവാവിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Action under KAAPA: Young man accused in four criminal cases banned from entering Kannur district

തലശേരി:​പാനൂർ കൈവേലിക്കൽ സ്വദേശി ആദിഷ് രാജ് കെ (21)-നെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇയാളെ അറിയപ്പെടുന്ന റൗഡിയായി പ്രഖ്യാപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നാലോളം കേസുകളിൽ പ്രതിയാണ് ആദിഷ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കൈവേലിക്കൽ വീടാക്രമണം നടത്തി സ്ത്രീകളും കുട്ടികളെയും ഉൾപെടെ പരുക്കേൽപിച്ച കേസിലെ പ്രതിയാണ് ഇയാൾ.

Tags