നിരവധി കേസുകളിൽ പ്രതിയായ ആദികടലായി സ്വദേശി ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Jamsheer, a native of Adikadalayi who is an accused in several cases, has been imprisoned under the KAAPA Act.

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദി കടലായി സ്വദേശി ജബ്ഷീർ എന്ന കല്ല് ജംഷി എന്ന ജംഷീറിനെ (35)കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ  ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. 

 കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിൽ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. കണ്ണൂർസിറ്റി പോലീസ് കമ്മീഷണർ  ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു ഇ.കെ.യുടെ നേതൃത്വത്തിൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു.

Tags