സംസ്കാരത്തിന്റെ കണികയുണ്ടെങ്കിൽ ഡിസിസി ഓഫീസ് ആരെങ്കിലുമാക്രമിക്കുമോ? കെ. സുധാകരൻ എം.പി

People's trust in UDF has increased, if Pinarayi Vijayan has any dignity, he should resign and apologize to the people: K Sudhakaran


കണ്ണൂർ : കോൺഗ്രസ് ഹെഡ്ക്വാർട്ടേഴ്സ് അക്രമിച്ചത് സിപിഎമ്മിന്റെ കിരാത രാഷ്ട്രീയ നയത്തിന്റെ പ്രതികരണമെന്ന് കെ.സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒരു മന്ത്രിയാണ് നിർലജമായി നാട്യം നടത്തിയത്.കെഎസ്‌യുക്കാർ അവരെ ആക്രമിച്ചതിന് ഒരു തെളിവുണ്ടോ?  ഒരു കാരണവശാലും ഈ മന്ത്രി നാടിനു ഗുണകരമല്ല ഇതിന് പിന്തുണ കൊടുക്കാൻ നാണംകെട്ട ഒരു മുഖ്യമന്ത്രിയും മുൻപോട്ടു വന്നു.

സംസ്കാരത്തിന്റെ കണികയുണ്ടെങ്കിൽ ഡിസിസി ഓഫീസ് ആരെങ്കിലുമാക്രമിക്കുമോ? തിരിച്ചടി ഉണ്ടാക്കാനുള്ള സാഹചര്യം സിപിഎം ഉണ്ടാക്കരുത്
ആവശ്യം വന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും ഏതറ്റം വരെയും പോയി ശക്തമായ മറുപടി നൽകാൻ ശേഷിയുള്ള പ്രസ്ഥാനമാണ് കോൺഗ്രസെന്നും സുധാകരൻ പറഞ്ഞു.

Tags