ആരോപണമുന്നയിച്ചാല്‍ ഉളുപ്പില്ല, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിമര്‍ശനവുമായി കെ.സുധാകരന്‍

sudhakaran

കണ്ണൂര്‍ : മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിക്കുമ്പോള്‍ അവര്‍ക്ക് യാതൊരു ഉളുപ്പുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരാളെ കുറിച്ചുളള ആരോപണമുന്നിയച്ചാല്‍ ജനങ്ങളുടെ മുന്‍പില്‍ അങ്ങനെയൊന്നില്ലെന്നു പറയാനോ തെളിയിക്കാനോ  ശ്രമിക്കുക അങ്ങനെയൊന്നുമില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ യാതൊരു ഉളുപ്പുമില്ലാത്ത വര്‍ഗമാണ് പിണറായി വിജയനും കുടുംബവുമെന്ന് സുധാകരന്‍ പറഞ്ഞു.  

നെയ്യാര്‍ ഡാമിലെ കെ. എസ്.യു ക്യാംപിലുണ്ടായ തമ്മിലടിയില്‍ അഖിലേന്ത്യാകമ്മിറ്റി നടപടിയെടുക്കും.അലോഷ്യസ് സേവ്യറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍തനിക്കറിയില്ല.നാണവും മാനവും  ഉളുപ്പുമുളളവര്‍ക്കെ ഇതൊക്കെ ബാധകമാകൂ. ഉളുപ്പെന്നാല്‍ ലജ്ജയെന്നാണ്.  ഇതു ആദ്യത്തെ സംഭവമല്ലല്ലോ.
 
അവര്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ജനങ്ങളെ ജനാധിപത്യസമൂഹത്തില്‍ നിന്നും മാറ്റി ഞങ്ങള്‍ ഇതിനൊക്കെ അപ്പുറത്താണെന്ന് കരുതുകയാണ് സ്വയം അച്ഛനും മകളും. അവര്‍ ഇപ്പോള്‍ നല്ല പുസ്തകമെഴുതുകയാണെന്ന് സുധാകരന്‍ പരിഹസിച്ചു.

 യു. എ. ഇ ബാങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്
രഹസ്യ അക്കൗണ്ടുണ്ടെന്നു കഴിഞ്ഞ ദിവസം ഷോണ്‍ജോര്‍ജ് ആരോപിച്ചിരുന്നു. എസ്. എന്‍.സി ലാവ്‌ലിന്‍ ഉള്‍പ്പെടെയുളള വന്‍കിടകമ്പിനികള്‍ ഈ അക്കൗണ്ടില്‍  പണം നിക്ഷേപിച്ചുവെന്ന ആരോപണമാണ് ഷോണ്‍  ജോര്‍ജ് ഉന്നയിച്ചത്.

Tags