ജനങ്ങളുമായി കോൺഗ്രസിലെ പ്രാദേശിക നേതാക്കൾക്ക് ബന്ധമില്ല : കെ. സുധാകരൻ
Feb 9, 2025, 17:56 IST


കണ്ണൂർ : ജനങ്ങളുമായി കോൺഗ്രസിലെ പ്രാദേശിക നേതാക്കൾക്ക് ബന്ധമില്ലെന്ന് തുറന്നടിച്ചു കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂർ ഡി.സി.സി ഓഫീസിൽ കണ്ണൂർ ജില്ലയിലെ വാർഡ് കോൺഗ്രസ് പ്രസിഡൻ്റുമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധാകരൻ.
നടന്നു പോകുമ്പോൾ കണ്ടാൽ പോലും ഒന്ന് ചിരിക്കുകയോ മിണ്ടുകയോ ചെയ്യില്ല. മനസു കൊണ്ട് ഐക്യമില്ലെങ്കിൽ പിന്നെയെന്തുണ്ടായിട്ടും കാര്യമില്ല. ജനങ്ങളുടെ പ്രയാസം മനസിലാക്കാൻ അവർക്ക് നമ്മുടെ സേവനം എത്തിക്കാൻ കഴിയണം. ഇതെല്ലാം ലക്ഷ്യമിട്ട് തുടങ്ങിയ സി.യു.സി സംവിധാനം പാതി വഴിയിൽ നിന്നു പോയെന്നും സുധാകരൻ പറഞ്ഞു.
