ഹേമാ കമ്മിഷൻ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കും; കെ.സുധാകരൻ

k sudhakaran
k sudhakaran

കണ്ണൂർ: രാഷ്ട്രീയ കൊടിയുടെ നിറം നോക്കിയാണ് സർക്കാർ സ്ത്രീ പീഡന പരാതിയുള്ളവർക്കെതിരെ നടപടി എടുക്കാതിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി ആരോപിച്ചു.ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹേമാ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ടവരുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം കോൺഗ്രസ് നടത്തും. മുഖം നോക്കിയാണ് കേസെടുക്കുന്നതെന്നാൽ മുഖം നോക്കി നടപടി വന്നാൽ ശക്തമായ സമരം കോൺഗ്രസ് നടത്തും. ഇടതു പക്ഷവുമായി ബന്ധമുള്ള ഒരുപാട് പേരുകൾ റിപ്പോർട്ടിലുണ്ട്. അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കെ.സുധാകരൻ ആരോപിച്ചു. 

Also read: വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ പരാതി നൽകി യുവതി

ഹേമാ കമ്മിറ്റി റിപ്പോർട്ട് സി.പി.എമ്മിനെ ബാധിക്കുന്നുവെന്ന് മുൻകൂർ പരിശോധന നടത്തി. കുറ്റവാളികളിൽ ഏറെയും സി.പി.എം ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ കണ്ണുരുകാരനായ പ്രമുഖനും സമാന ആരോപണം നേരിട്ടയാളാണ്. ഹേമാ കമ്മിറ്റിയുടെ സർക്കാർ മറച്ചുവെച്ചിരിക്കുന്ന പേജുകളിൽ ഒരുപാട് വിവരങ്ങളുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നടപടി ആവശ്യപെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ സമരം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

Also read: 2017 വരെ മലയാള സിനിമയെ നിയന്ത്രിച്ചത് ദിലീപ് അടങ്ങിയ പവർ ഗ്രൂപ്പ്; ഇവരുടെ ഇടപെടലിൽ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെടലുണ്ടായി.. 

മുഖം നോക്കിയാണ് കേസ്, മുഖം നോക്കിയാണ് നടപടിയെന്ന് വന്നാൽ ശക്തമായ സമരം നടത്തും. ഇടതുപക്ഷ ബന്ധവുമുള്ള ഒരു പാട് പേരുകൾ റിപോർട്ടിലുണ്ട് അവരെ രക്ഷിക്കേണ്ടതു  കൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ.സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷനായി.