മുദ്ര കൺസ്ട്രക്ഷൻസ് ഉടമകുന്നത്തെരുവിലെ കെ. സഞ്ജീവന്‍ നിര്യാതനായി
Dec 17, 2025, 13:50 IST
പയ്യന്നൂർ: രാമന്തളിയിലെ മുദ്ര കണ്‍സ്ട്രക്ഷന്‍സ് ഉടമ കുന്നത്തെരുവിലെ കെ. സഞ്ജീവന്‍ (55) നിര്യാതനായി. കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റും ലെന്‍സ്‌ഫെഡ് മുന്‍ പയ്യന്നൂര്‍ ഏരിയ ട്രഷററുമായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച്ച വൈകുന്നേരം 3.30 ന് കൊവ്വപ്പുറം സമുദായ ശ്മശാനത്തില്‍.
tRootC1469263">പരേതനായ കൊറുങ്ങേന്‍ കുഞ്ഞിരാമന്റേയും കുതിരുമ്മല്‍ നാരായണിയുടേയും മകനാണ്. ഭാര്യ: വിനീഷ (കാറമേല്‍).മക്കള്‍: സവിനവ്(വിദ്യാര്‍ത്ഥി ബാംഗ്‌ളൂരു), അനന്ദ്ര(പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കൗസല്യ (കോറോം), യശോദ (സ്വാമിമുക്ക്), രാജീവന്‍, ശോഭ, ലളിത (വെങ്ങര).
.jpg)


