ധർമ്മടത്ത് കെ. രഞ്ചിത്ത് ബി.ജെ.പി സ്ഥാനാർത്ഥി; തളിപ്പറമ്പിൽ എൻ ഹരിദാസ് മത്സരത്തിനിറങ്ങും

K. Ranjith is BJP's candidate in Dharmadat, N. Haridas will contest in Taliparambi.

കണ്ണൂർ :ബി.ജെ.പി ദേശീയ നേതൃത്വം കണ്ണൂർ ജില്ലയിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വി.ഐ.പി മണ്ഡലമായ ധർമ്മടത്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് മത്സരിക്കും. തളിപ്പറമ്പിൽ മുൻ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസും മട്ടന്നൂരിൽ ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ ബിജു ഏള കുഴിയും മത്സരിക്കും. 

tRootC1469263">

എ.വിസ നിൽകുമാർ (കല്യാശേരി) ഒ .നിധീഷ് ( തലശേരി )സിജി ലാൽ ( കൂത്തുപറമ്പ്) എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ 'മറ്റു സ്ഥാനാർത്ഥികളായ സി.രഘുനാഥ് (കണ്ണൂർ) കെ. കെ വിനോദ് കുമാർ ( അഴീക്കോട്) എം.പി ഗംഗാധരൻ (പയ്യന്നൂർ) എന്നിവർ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Tags