കെ റെയിലിനെതിരെ പഴയങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി

pazhayangadi karail
pazhayangadi karail

പഴയങ്ങാടി : കേരള സർക്കാരിൻറെ സിൽവർ ലൈൻ പദ്ധതിക്കും മെട്രോമാൻ ശ്രീധരൻ്റെ  ബദൽ നിർദ്ദേശത്തിനുമെതിരെ സംസ്ഥാന കെ റെയിൽ വിരുദ്ധ സമിതി, "ദുരന്ത വികസനത്തിനെതിരെ കേരളം "എന്ന പേരിൽ നടത്തുന്ന പ്രതിഷേധ മുറയുടെ ഭാഗമായി മാടായി യൂണിറ്റ് പഴയങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മാടായിപ്പാറ സംരക്ഷണ സമിതി സെക്രട്ടറി കെ. പി .ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. 

tRootC1469263">

സിൽവർ ലൈൻ പദ്ധതിയോ ബദൽ പദ്ധതിയോ നടപ്പിൽ വരികയാണെങ്കിൽ, കേരളത്തിൻ്റെ പാരിസ്ഥിതിക സൌഹൃദാവസ്ഥയുടെ സർവ്വനാശം ക്ഷണിച്ച് വരുത്തലായിരിക്കുമെന്നും .വൻ ഉയരത്തിൽ മണ്ണും കല്ലും നിറച്ച് കൊണ്ട് എംബാങ്ക് മെൻ്റ് കെട്ടി ഉയർത്തിയാണ് രണ്ടു പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനുവേണ്ടി ഒട്ടേറെ ഇടനാടൻ ചെങ്കൽ കുന്നുകളും മലകളും ഇടിച്ചു നിരത്തേണ്ടി വന്നിരിക്കുകയാണ്.വൻ പാരിസ്ഥിതിക ആഘാതവും കുടിവെള്ള ദൌർലഭ്യവുമാണ് തന്മൂലം കേരളത്തിൽ സംഭവിക്കാനിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 യോഗത്തിൽ വി. പി. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി.പട്ടേരി രാമചന്ദ്രൻ,പി .ശേഖരൻ,പി .വി . കൃഷ്ണൻ,വി .വി . ചന്ദ്രൻ,പി .പി .രാജൻ, താവം ഗംഗൻ , ബാബുരാജ് എന്നിവർ സംസാരിച്ചു.

Tags