തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രകടന പത്രിക പ്രകാശനം കെ. പി. സി. സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ നിർവ്വഹിച്ചു

K PC C General Secretary Soni Sebastian released the manifesto of the UDF candidate for the Taliparamba constituency.

തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രകടന പത്രിക പ്രകാശനം കെ. പി. സി. സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. നിരവധി കർമ്മപദ്ധതികൾ ഉൾപ്പെടുന്ന പ്രകടനപത്രികയാണ് പുറത്തിറക്കിയത്.

 തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്രമായ മാറ്റം ലക്ഷ്യമിടുന്ന വികസന രേഖയിൽ അഞ്ചു വർഷത്തിനുള്ളിൽ സമ്പൂർണ്ണ പാർപ്പിടം, വിശപ്പുരഹിത മണ്ഡലത്തിനായി ഇന്ദിരാ കാന്റീനുകൾ, എല്ലാ പി.എച്ച്.സി.കളിലും ഡയാലിസിസ് യൂണിറ്റുകൾ എന്നിവ  പ്രധാന വാഗ്ദാനങ്ങളാണ്.

വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ AI തിയേറ്ററുകൾ, പുതിയ ഗവൺമെന്റ് കോളേജ്, യുവജനങ്ങൾക്ക് ജോബ് കോച്ചിംഗ് സെന്ററുകൾ എന്നിവ വിഭാവനം ചെയ്യുന്നു. കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധിത കേന്ദ്രങ്ങളും വിപണനത്തിന് അമുൽ മാതൃകയിലുള്ള ഷോപ്പുകളും തുടങ്ങുന്നതിനൊപ്പം, റിവർ ക്രൂയിസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര പദ്ധതികൾക്കും മുൻഗണന നൽകുന്നു. 

തളിപ്പറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൾട്ടി ലെവൽ പാർക്കിംഗും ആധുനിക ട്രാഫിക് സംവിധാനവും ഏർപ്പെടുത്തുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു. തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ പ്രകാശനം ചെയ്തു. 

യു.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ, ടി. ജനാർദ്ദനൻ, പി. മുഹമ്മദ് ഇഖ്ബാൽ, എം.വി പ്രേമരാജൻ എന്നിവർ സംബന്ധിച്ചു.

Tags