താൻ വീണ്ടും കൂത്തുപറമ്പിൽ മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

K P Mohanan MLA says there was opposition within the party to him contesting from Koothuparamba again

കണ്ണൂർ: താൻ വീണ്ടും കൂത്തുപറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കൂത്തുപറമ്പ് മണ്ഡലം എം.എൽ എ കെ പി മോഹനൻ. കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കമ്മിറ്റികളിൽ തനിക്കെതിരെ ചില ഭാരവാഹികൾ എതിർപ്പു ന്നയിച്ചു. എന്നാൽ നേതൃത്വം ഈ കാര്യത്തിൽ തനിക്കെതിരെ പ്രതികരിച്ചിരുന്നില്ല. വീണ്ടും മത്സരിക്കേണ്ടെന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു ഫെബ്രുവരിയിൽ തന്നെ ഈ കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പി കെ പ്രവീൺ തൻ്റെ കുടുംബാംഗമായതു കൊണ്ടാണ് താൻ പാർട്ടി വേദികളിൽ അ കാര്യം പറയാതിരുന്നത്.

 ഈ കാര്യം താൻ മുൻകൈയ്യെടുത്ത് പറഞ്ഞാൽ പാർട്ടിയിൽ വിവാദമുണ്ടാകുമെന്ന് കരുതി. തൻ്റെ ജ്യേഷ്ഠസഹോദര പുത്രനായ പി കെ പ്രവീൺ മത്സരിക്കണമെന്ന് ജ്യേഷ്ഠനും നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു . ക്യത്യമായ സമയത്ത് ഈ കാര്യത്തിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് വിചാരിച്ചതാണ്. താനും പി.കെ പ്രവീണും അഭിപ്രായ ഭിന്നതയില്ല. പിതാവ് പി. ആറിൻ്റെ പിൻമുറക്കാരനാണ് പ്രവിൺ. കഴിഞ്ഞ കുറെക്കാലമായി പാർട്ടിയിലും സംഘടനാ രംഗത്തും പ്രവീൺ നേതൃതലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനങ്ങൾക്കിടെയിൽ അംഗീകാരവുമുണ്ട്. തെരഞ്ഞെടുപ്പിനു ശേഷവും ആർജെഡി ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കും. മുന്നണി മാറുന്ന പ്രശ്നമില്ലെന്നും കെ. പി മോഹനൻ പറഞ്ഞു. 

താൻ വീണ്ടും മത്സരിക്കുന്നതിൽ സിപിഎമ്മിന് എതിർപ്പുണ്ടായിരുന്നില്ല അതുകൊണ്ടാണ് കൂത്തുപറമ്പിൽ വികസന ജാഥ തൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നടത്തിയത്. എം എൽ എ യെല്ലെങ്കിലും ജനങ്ങളോടൊപ്പമുണ്ടാകും. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ പിന്നോട്ടില്ലെന്നും കെ.പി മോഹനൻ പറഞ്ഞു. ഒട്ടനവധി വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷക്കാലം കൂത്തുപറമ്പിൽ നടത്തിയിട്ടുണ്ട്. അതിൽ ചിലതു മാത്രമേ പൂർത്തി കരിക്കാൻ ബാക്കിയായിട്ടുള്ളൂ. കൂത്തുപറമ്പിൽ ഇക്കുറിയും എൽഡിഎഫ് വിജയം ആവർത്തിക്കും. നാട്ടുകാരനാണെന്ന ആനുകൂല്യവും പി. ആറിൻ്റെ പിൻ തലമുറക്കാരനാണെന്ന ജനങ്ങളുടെ അനുഭാവവും പ്രവീണിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് കെ പി മോഹനൻ പറഞ്ഞു. സംസ്ഥാനമാകെ പാർട്ടിക്ക് പിന്നോട്ടടിയുണ്ടായില്ല. ശ്രേയസ് കുമാർ സംസ്ഥാന പ്രസിഡൻ്റായ കാലത്തും പാർട്ടിക്ക് മുന്നേറ്റ മുണ്ടായിട്ടുണ്ടെന്നും കെ പി മോഹനൻ പറഞ്ഞു.

Tags