തളിപ്പറമ്പ തഹസിൽദാറായി കെ. കെ. സുനിഷ ചുമതലയേറ്റു

K. K. Sunisha takes charge as Taliparamba Tehsildar

തളിപ്പറമ്പ : തളിപ്പറമ്പ തഹസിൽദാറായി കെ. കെ. സുനിഷ ചുമതലയേറ്റു. കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച് വരികയാണ്. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശിയാണ്.

1999 ൽ സർവ്വീസിൽ പ്രവേശിച്ച സുനിഷ തളിപ്പറമ്പ ദേശീയപാതാ വിഭാഗം ഭൂമി ഏറ്റെടുക്കൽ ഓഫീസ്, കണ്ണൂർ താലൂക്ക് ഓഫീസ് , കലക്ടറേറ്റിലെ വിവിധ സെക്‌ഷനുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

Tags