കെ കെ രാജീവൻ മാധ്യമ പുരസ്ക്കാരം പി ശില്പക്ക്

K. K. Rajeevan Media Award goes to P. Shilpa


പാനൂർ : കൂത്തുപറമ്പ് രക്തസാക്ഷി കെ കെ രാജീവന്റെ സ്‌മരണക്ക്‌ സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്ക്‌ കെ കെ രാജീവൻ കലാസാംസ്‌കാരിക വേദി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം  മാതൃഭൂമി തൃക്കരിപ്പൂർ ലേഖിക പി ശിൽപക്ക്‌. നൽകും10,000 രൂപയും ശിൽപവും പ്രശസ്‌തി പത്രവുമടങ്ങുന്ന അവാർഡ്‌ നവംബർ25്‌ വൈകിട്ട്‌ പാനൂരിൽ ചേരുന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്‌മരണത്തിൽ സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ സമ്മാനിക്കും. 

‘കാലിത്തൊഴുത്ത്‌ കുടിലാക്കി ഒരു അമ്മയും മകനും’ എന്ന വാർത്തയാണ്‌ അവാർഡിന്‌ പരിഗണിച്ചത്‌. ചിത്രകാരൻ പൊന്ന്യംചന്ദ്രൻ, മാധ്യമപ്രവർത്തകരായ ഒ സി മോഹൻരാജ്‌, പി ദിനേശൻ, അനീഷ്‌ പാതിരിയാട്‌ എന്നിവരങ്ങിയ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. പയ്യന്നൂർ മാതമംഗലം പെരുവമ്പ സ്വദേശിയാണ്‌ പി ശിൽപ. പരേതനായ പി പി ജനാർദനന്റെയും പി വത്സലയുടെയും മകളാണ്‌. സഹോദരി: പി വർഷ(വിദ്യാർഥിനി).
 

Tags