അടവും മെയ്യഴകുമായി ജ്യോതിസ് കളരി സംഘത്തിൻ്റെ പ്രദർശനം

Jyothis Kalari Group's performance with Ada and Mayyazhak

ധർമ്മടം:കണ്ണൂർ സർവ്വകശാല ഡോ. ജാനകി അമ്മാൾ കാമ്പസ് പാലയാട് യൂണിയൻ സംഘടിപ്പിച്ച .നോ. മോ. കാർണിവലില്‍ , കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘം അവതരിപ്പിച്ച കളരി പ്രദർശനം കാണികളുടെ ശ്രദ്ധയാകർഷിച്ചു. അഭ്യാസങ്ങളിൽ 18 അടവുകൾ എന്നത് ഓരോആയുധങ്ങളിലും, വെറും കൈയ്യിലും 18 രീതികളുള്ള പ്രയോഗങ്ങളാണ്. സാധാരണ നാടൻ ആയുധപ്രയോഗത്തിൽ എട്ടുതരം ആയുധങ്ങളാണ് ഉപയോഗിക്കുന്നത് അവ വടി, വാൾ, കുന്തം, കഠാര , കത്തി. പേന കത്തി, അമ്പും വില്ലും, ചുരുൾ വാൾ ( നീട്ടവാൾ) അയ വാൾ,അല്ലെങ്കിൽ ഉറുമി . ഇവയിലോരുന്നിലും 18 വീതം അടവുകളുണ്ട് കൂടാതെ വെറും കൈയ്യിലും 18 കൈകളുണ്ട്, 13 കൈ പ്രയോഗങ്ങളും, അഞ്ചെണ്ണം കാൽ അടവുകളുമാണ്.

കൈ പ്രയോഗങ്ങളിൽ അടി, കമഴ്ത്തിവെട്ട്,മലർത്തിവെട്ട്, ഇടി, വിരൽ കുത്ത്, ഉള്ളംകൈതട്ട്, കൈമുട്ട് തട്ട്, പിടി, പൂട്ട്, തള്ളൽ , മറിക്കൽ, തിരിക്കൽ, എടുത്തേറ്
ഇത്രേം പ്രയോഗ ങ്ങൾ കൂടാതെ, ആറുവയസ്സുകാരൻ യദു നന്തിന്റെ, കണ്ണ് കെട്ടി വടിപയറ്റ് കാണികൾക്കു ആവേശം പകർന്നു  . കൂടാതെ .വട്ടയം തിരിപ്പ് സമ്പ്രദായം എന്നിവയും തീ പന്തങ്ങൾ കൊണ്ട് മാസ്മരിക്കുകയു ജ്യോതിസ് കളരി സംഘം കാഴ്ചവച്ചത്. പ്രകാശൻ ഗുരുക്കൾ. പ്രസാദ് ഗുരുക്കൾ ശ്രീജിത്ത് . അനുരാഗ് പി സി .റീന ഗുരുക്കൾ .ബേബി ടീച്ചർ ദേവിന ശ്രീജിത്ത്. മാനസ മോഹൻ അതിൻസി. മഹേഷ് എടക്കാട് ഋതുനന്ദ് ആർദ്ര അനീഷ് സീയോന ആഗ്നേയ പ്രസാദ് ആദിദേവ് യദു  നന്ദ് . യദു നന്ദു എസ് . ചന്ദന. അർപ്പിത എന്നിവർ പങ്കെടുത്തു

Tags