കണ്ണൂരിൽ ജ്യോതിസ് കളരി സംഘം സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തി
കാടാച്ചിറ :കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും കോട്ടൂർ ജ്യോതിസ് കളരി സംഘവും സംയുക്തമായികൂത്തുപറമ്പ് ഡോ. ദാമോദരൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് നടത്തി. കോട്ടൂർ ജ്യോതിസ് കളരി അങ്കണത്തിൽ നടത്തിയ ക്യാംപിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. എസ്.പി.സി പ്രൊജക്റ്റ് ജില്ലാ അസി. നോഡൽ ഓഫീസർ കെ.രാജേഷ് ക്യാംപ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനായി.
അഡ്വ. ഇ.ആർ. വിനോദ് മുഖ്യാതിഥിയായി.കൂത്തുപറമ്പ് ഡോ. ദാമോദരൻ കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ.സി. ദീപ കടമ്പൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. രശ്മി ,വാർഡ് മെമ്പർ ടി.കെ.സുരേഷ് ബാബു,സി.കെ. ഉമേശൻ ഗുരുക്കൾ, മനോഹരൻ ഗുരുക്കൾ,ദിവാകരൻ ഗുരുക്കൾ,വിജയ് വിളവന,അഭയ സുരേന്ദ്രൻ,ബേബി ടീച്ചർ,വിജേഷ് കോയ്യോട്,കെ ടി ഷാജി , ഗോവിന്ദൻ വൈദ്യർ എന്നിവർസംസാരിച്ചു.മഹേഷ് എടക്കാട് സ്വാഗതവും വി. പ്രസാദ് ഗുരുക്കൾ നന്ദിയും പറഞ്ഞു.
.jpg)


