വയോജനങ്ങളോടുള്ള സമീപനത്തിൽ മാറ്റം അനിവാര്യം: ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്


കണ്ണൂർ : സമൂഹത്തിൽ വയോജനങ്ങളോടുള്ള സമീപനത്തിൽ സമൂലമായ മാറ്റം വരുത്താൻ പൊതു സമൂഹം മുന്നോട്ടു വരണമെന്ന് കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസ് അതോറിറ്റി ചെയർമാനുമായ ജസ്റ്റീസ് എ . മുഹമ്മദ് മുസ്താഖ് അഭിപ്രായപ്പെട്ടു.ശ്രീമംഗലം വയോജന സേവാകേന്ദ്രത്തിന്റെ സഹകരണത്തോടെ കണ്ണൂർ ജില്ല ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച വയോ നന്മ ബോധവൽക്കരണ പരിപാടി കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കുന്നതിലുടെ നഷ്ടപ്പെടുന്നത് നമ്മുടെ പാരമ്പര്യവും സംസ്കാരവുമാണ്. ദിവസേന കേൾക്കുന്ന മാധ്യമ വാർത്തകൾ ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ് വയോജനൾക്ക് നേരെയുള്ള അതിക്രമങ്ങളെ നേരിടാൻ നിയമസംവിധാനം ഇടപെടേണ്ടി വരുന്നത് നമ്മുടെ സാമൂഹ്യബോധത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഏത് വിഭാഗത്തിനോടും സ്വാഭാവിക നീതി നിഷേധിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഇതര സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ നമ്മുടെ നീതിന്യായ സംവിധാനം ഒപ്പമുണ്ടാകുമെന്ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉറപ്പ് നൽകി.

ചടങ്ങിൽ ജില്ലാ കോടതി പ്രിൻസിപ്പൽ ജഡ്ജ് കെ ടി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ എം . കെ സുമോദ് ആമുഖ ഭാഷണം നടത്തി . ലീഗൽ സർവീസ് അതോറിറ്റി റിസോഴ്സ് പേഴ്സൺ അഡ്വ ജ്യോതി ജഗദീഷ് വയോജനങ്ങളും നിയമ പരിരക്ഷയും എന്ന വിഷയത്തെക്കുറിച്ചു ക്ലാസ് നയിച്ചു . കണ്ണൂർ ഡി എൽ എസ എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ശ്രീമതി പി മഞ്ജു , അഡ്വ കെ കെ ബാലറാം, ശ്രീമംഗലം വയോജന സേവാകേന്ദ്രം പ്രസിഡന്റ് പി ടി രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.