ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങൾ സാധാരണക്കാരയ ജനങ്ങൾക്ക് ഇപ്പോഴും അനുഭവഭേദ്യമായിട്ടില്ല: ജസ്റ്റിസ് ജെ ചെലമേശ്വർ

The common people have not yet experienced the things envisaged by the Constitution: Justice J Chelameswar
The common people have not yet experienced the things envisaged by the Constitution: Justice J Chelameswar

കണ്ണൂർ: ഇന്ത്യൻ ഭരണഘടന 75 വർഷം പിന്നിട്ടിട്ടും ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങൾ സാധാരണക്കാരയ ജനങ്ങൾക്ക് ഇപ്പോഴും അനുഭവഭേദ്യമായിട്ടില്ലെന്ന് റിട്ട. ജസ്റ്റിസ് ജെ ചെലമേശ്വർ.സി പി ഐ ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി  സി എച്ച് രാഘവൻ - എം നാരായണൻ നഗറിൽ നടന്ന ഇന്ത്യൻ ഭരണഘടന 75 വർഷങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

tRootC1469263">

രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും നമ്മുടെ ഭരണഘടന  സഹായകമായിട്ടുണ്ടോയെന്നത് സംശയമാണ്. നമ്മൾ ഇപ്പോഴും വർഷങ്ങൾക്ക് പിറകിലെവിടെയോ തങ്ങിനിൽക്കുകയാണ്.  ഇനിയും ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെല്ലാം നമ്മൾ വളരെയേറെ നേട്ടം കൈവരിച്ചെങ്കിലും നമ്മുടെ പൊലീസ്, ജുഡീഷ്യറി മേഖലകളിലെല്ലാം സമഗ്രമായ നവീകരണം ഇനിയും ആവശ്യമുണ്ട്.

പഴയ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ ധാരാളം അംശങ്ങൾ ഇപ്പോഴും നമ്മുടെ സംവിധാനങ്ങളിൽ തങ്ങികിടക്കുന്നുണ്ട്. ഇക്കാലത്തും ഗവർണമാർ ബില്ലുകൾ തടഞ്ഞുവെക്കുന്നത് ബ്രിട്ടീഷ് കാലത്തെ അനുസ്മരിപ്പിക്കുന്നു. ആ കാലത്ത് വൈസ്രോയി ജനറൽമാർ പല ബില്ലുകളും തടഞ്ഞുവെച്ച സംഭവങ്ങളുണ്ട്. ഇന്നും അത് ആവർത്തിക്കപ്പെടുന്നു.രാജ്യത്തെ തെരഞ്ഞെടുപ്പ് രീതികളും വളരെ അപകടകരമായ ദിശയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഓരോ രാഷ്ട്രീയകക്ഷികളും ഒരു സീറ്റിന് വേണ്ടി ചെലവഴിക്കുന്ന തുക നൂറ് കോടികൾക്കും മുകളിലാണെന്നത് ഏറ്റവും അപകടകരമായ സൂചനകളാണ്.

ഒരു സീറ്റിന് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് 100 കോടി വരെ കക്ഷികൾ നമ്മുടെ രാജ്യത്ത് ചെലവഴിക്കുമ്പോൾ മറു വശത്ത് പട്ടിണി മാറ്റാൻ തുച്ഛമായ ദിവസ കൂലിക്ക്  വേണ്ടി പത്ര വിൽപ്പന നടത്തുന്നവർ ജീവിക്കുന്നതും ഇതേ രാജ്യത്ത് തന്നെയാണ്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ 'അപേക്ഷിച്ച് കേരളം വളരെയേറെ മെച്ചപ്പെട്ടതാണ്. തെറ്റു കാണുമ്പോൾ അത് ചൂണ്ടി കാട്ടുന്നവരാണ് ഇവിടെയുള്ള ജനങ്ങളെന്നും ജെ ചെലമേശ്വർ പറഞ്ഞു.  സി പി എം സംസ്ഥാന കമ്മിറ്റിയംഗം ഡോ വി ശിവദാസൻ എം പി പ്രസംഗിച്ചു. 

ചടങ്ങിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. പി സന്തോഷ് കുമാർ എം പി മോഡറേറ്ററായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന കൗൺസിലംഗങ്ങളായ സി എൻ ചന്ദ്രൻ, സി പി ഷൈജൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എ പ്രദീപൻ, കെ ടി ജോസ്, ജില്ലാ എക്സിക്യൂട്ടീവംഗം വെള്ളോറ രാജൻ എന്നിവർ സംബന്ധിച്ചു.കണ്ണൂർ മണ്ഡലം സെക്രട്ടറി അഡ്വ പി അജയകുമാർ സ്വാഗതവും ജില്ലാ കൗൺസിലംഗം എം അനിൽകുമാർ നന്ദിയും പറഞ്ഞു.

Tags