കണ്ണൂർ മുഴപ്പിലങ്ങാട് തറവാട് അഗതിമന്ദിരത്തിൽ പീഢന പരാതിയുമായി ജസ്‌റ്റിസ് ഫോർ തറവാട് ഭാരവാഹികൾ
കണ്ണൂർ: കണ്ണൂരിൽ ജമാത്തെ ഇസ്‌ലാമി നിയന്ത്രിക്കുന്ന സന്നദ്ധ സേവന അഗതിമന്ദിരത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാരവാഹി രംഗത്തെത്തി. ജമാത്തെ ഇസ്ലാമിക്കാരായ അഞ്ച് പേർ ട്രസ്‌റ്റ് ഭാരവാഹികളായ മുഴപ്പിലങ്ങാട് തറവാട് അഗതി മന്ദിരത്തിൽ ഏഴു വർഷം മുൻപ് നടന്ന പീഡനവുമായി ബന്ധപ്പെട്ട് കുറ്റരോപിതരായ ആളുകൾ ഭാരവാഹികളായി തുടരുകയാണെന്ന് ജസ്റ്റിസ് ഫോർ തറവാട് പേട്രൺ ഹാഷിം ബപ്പൻകണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അന്തേവാസിയായ അഗതിയായ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം നേരത്തെ പുറം ലോകത്തോടും ജമാത്തെ ഇസ്ലാമി, ജില്ലാ ഏരിയ നേതാക്കളോടും അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. കുറ്റാരോപിതനായ അന്നത്തെ ട്രസ്റ്റ് സെക്രട്ടറിയായ മുഹമ്മദ് ഷെരിഫിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല. തൻ്റെ പീഡനത്താൽ ഗർഭിണിയായ യുവതിയെ മുഹമ്മദ് ഷെരീഫ് രഹസ്യമായി മറ്റൊരിടത്തേക്ക് മാറ്റി തെളിവു നശിപ്പിക്കാൻ ശ്രമിച്ചു.
23/07/2019 ന് ഈ കാര്യം രേഖാമൂലം പരാതി നൽകിയിട്ടുണ്ട് ഇതേ തുടർന്ന് 2019 ഓഗസ്റ്റ് ഒന്നിന് ഒരു കമ്മിഷൻ അന്വേഷിക്കുകയും തെറ്റായ ആരോപമാണ് ഉന്നയിച്ചതെന്ന് പറഞ്ഞ് തന്നെ പുറത്താക്കുകയും ചെയ്തതായി ഹാഷിം ബപ്പൻ പറഞ്ഞു. ഈ അഗതിമന്ദിരത്തിൽ എം എസ് ഡബ്ള്യു പരിശീലനത്തിന് വന്ന പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഷെരീഫിൻ്റെ പീഡനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട് എന്നാൽ തങ്ങളുമായി ബന്ധമുള്ളവർ കുടുങ്ങുമെന്ന കാരണത്താൽ കുറ്റാരോപിതനെയും അയാൾക്ക് പിൻതുണ നൽകുന്നവരെയും രക്ഷിക്കാനാണ് ജമാത്തെ ഇസ്ലാമി നേതൃത്വം ശ്രമിച്ചത്.
മുഴപ്പിലങ്ങാട് തറവാട് അഗതി മന്ദിരത്തിൽ ഏഴു വർഷം മുൻപ് നടന്ന പീഡനവുമായി ബന്ധപ്പെട്ട് കുറ്റരോപിതരായ ആളുകൾ ഭാരവാഹികളായി തുടരുകയാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ എടക്കാട് പൊലിസിന് കൈമാറിയിട്ടുണ്ട്.
തറവാടിൽ ഇപ്പോഴും ഭാരവാഹികളായി തുടരുന്ന മുഹമ്മദ് ഷെരീഫ്, ഫസൽ ബാത്തല, നാസർ ആടൂർ, ഖാദർ പനക്കാട്ട്, സമീർ കോയക്കുട്ടി
എന്നീ കുറ്റവാളികൾ പുറത്ത് പോയേ തീരു എന്നതാണ് ജസ്റ്റിസ് ഫോർ തറവാടിൻ്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജസ്റ്റിസ് ഫോർ തറവാട് പ്രസിഡൻ്റ് ഇ കെ അബ്ദുൾ റഷീദ്, കൺവീനർ സഫീർ എന്നിവരും പങ്കെടുത്തു.
.jpg)

