കണ്ണൂരിൽ ഷൂസ് ധരിച്ചു വന്നതിന് സ്‌കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് മർദ്ദനം : 15പേർക്കെതിരെ കേസെടുത്തു

Junior students beaten up in school for wearing shoes in Kannur: Case registered against 15 people
Junior students beaten up in school for wearing shoes in Kannur: Case registered against 15 people

കണ്ണൂർ : ഷൂസ് ധരിച്ച് സ്‌കൂളിൽ വന്ന ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ച 15 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. പുഴാതി ഗവ.ഹയർസെക്കണ്ടറി സ്‌ക്കൂളിൽ സപ്തംബർ ഒൻപതിന് ഉച്ചയ്ക്ക് 12.45 നാണ് സംഭവം.

പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥികളായ കൊറ്റാളി കുഞ്ഞിപ്പള്ളിയിലെ ടി.വി.മുഹമ്മദ് റെസ്മൽ(17), സുഹൃത്ത് സാബിത്ത്(17) എന്നിവർക്കാണ് മർദ്ദനമേറ്റത്.

tRootC1469263">

സ്‌ക്കൂളിലെ ബാത്ത്‌റൂമിന് സമീപംവെച്ച് സീനിയർ പ്ലസ്ടു വിദ്യാർത്ഥികളായ 15 ചേർന്ന് മർദ്ദിക്കുകയായിരുന്നു.
സീനിയേഴ്‌സിനെ ബഹുമാനിക്കാൻ പ്രയാസമുണ്ടോയെന്ന് ചോദിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. വിദ്യാർത്ഥിയുടെ രക്ഷിതാവിൻ്റെ പരാതിയിലാണ് കേസെടുത്തത്.

Tags