പാമ്പൻ മാധവനെ പത്രപ്രവർത്തക യൂനിയൻ അനുസ്മരിച്ചു
Mar 5, 2026, 13:38 IST
കണ്ണൂർ : കണ്ണൂർ പ്രസ് ക്ളബ്ബ് സ്ഥാപക പ്രസിഡൻ്റ് പാമ്പൻ മാധവൻ്റെ ചരമാ ദിനാചരണം പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർചനയും അനുസ്മരണ സമ്മേളനവും നടത്തി.
പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് പുത്തലത്ത്, ജില്ലാ എക്സിക്യൂട്ടിവ് അംഗം ശ്രീജിത്ത് പരിയാരം എന്നിവർ സംസാരിച്ചു.
tRootC1469263">.jpg)


