പ്രമുഖ പത്രപ്രവർത്തകൻ സി.പി ജനാർദ്ദനൻ നായർ അന്തരിച്ചു

journalist CP Janardhanan Nair passed away
journalist CP Janardhanan Nair passed away

തലശ്ശേരി: പ്രമുഖ പത്രപ്രവർത്തകൻ മൂഴിക്കര ചന്ദ്രോത്ത് കാവിന് സമീപം മഠത്തിൽ സി.പി ജനാർദ്ദനൻ നായർ (100) അന്തരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി പതിയിൽ തറവാട് അംഗമാണ്. ദി ഹിന്ദു, അമൃത ബസാർ പത്രിക, ഡക്കാൻ ഹെറാൾഡ്, ടൈംസ് ഓഫ് ഇൻഡ്യ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.  

മഠത്തിൽ അമ്മുക്കുട്ടിയമ്മയാണ് ഭാര്യ. മക്കൾ സുധ ജെ ( കോയമ്പത്തൂർ), ഇന്ദിര ജെ (പ്രിൻസിപ്പാൾ ചോതാവൂർ ഹയർ സെക്കൻ്റെറി സ്കൂൾ). മരുമക്കൾ: എൻ. ടി സുരേഷ് കുമാർ (ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കോയമ്പത്തൂർ), ഷാജ് ടി. കെ ( ചിറക്കര ഗവ ഹയർ സെക്കൻ്ററി സ്കൂൾ). സംസ്കാരം മൂഴിക്കര മഠത്തിൽ വീട്ടുവളപ്പിൽ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക്.