സംയുക്‌തകർഷക തൊഴിലാളികളുടെജയിൽ നിറക്കൽ സമരം ഓഗസ്ത് 10 ന്
Aug 6, 2026, 17:39 IST
കണ്ണൂർ: ജൂലൈ 30 ന് ഡൽഹിയിൽ ചേർന്ന തൊഴിലാളി-കർഷക ദേശീയ കൺവെൻഷൻ ആഹ്വാനം ചെയ്ത ജയിൽ നിറക്കൽ സമരം ജില്ലയിൽ വൻ വിജയമാക്കാൻ തൊഴിലാളി, കർഷക, കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത ജില്ലാ സമിതി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ആഗസ്റ്റ് 10-ന് രാവിലെ 6.30 മുതൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ഉപരോധിക്കും.
സംയുക്ത കിസാൻ സഭയുടെ അഖിലേന്ത്യാ ഭാരവാഹിയായ ഇ പി ജയരാജൻ സമരം ഉദ്ഘാടനം ചെയ്യുമെന്ന് കർഷക സംഘം ജില്ലാ സിക്രട്ടറി എം പ്രകാശൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേതാക്കളായ കെ മനോഹരൻ , താവം ബാലകൃഷ്ണൻ ,എം ശ്രീധരൻ ,രവീന്ദ്രൻ കുന്നോത്ത്, കെ അശോകൻ ,എം ഗംഗാധരൻ എന്നിവരും പങ്കെടുത്തു.
.jpg)

