വി പി അബുബക്കർ പുരസ്‌കാരം 28 ന് വി.എ.എൻ നമ്പൂതിരിക്ക് ജോൺ ബ്രിട്ടാസ് എം.പി സമർപ്പിക്കും
കണ്ണൂർ :ബാങ്ക് ജീവനക്കാരുടെ സമര സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സമുന്നത നേതാവായിരുന്ന വി പി അബുബക്കറുടെ സ്‌മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള വി പി അബൂബക്കർ സ്‌മാരക പുരസ്‌കാരം ഈ വർഷം പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് വി എ എൻ നമ്പൂതിരി ക്ക് സമർപ്പിക്കും.
കണ്ണൂർ തളാപ്പിലെ എ കെ ജി ഹാളിൽ ഫിബ്രവരി 28 ന് വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന പരിപാടിയിൽൽ പുരസ്കാര തുകയായ 25000 രൂപയും മെമെൻ്റോയും വി എ എൻ നമ്പൂതിരിക്കു രാജ്യസഭ എം പി ശ്രീ ജോൺ ബ്രീട്ടാസ് കൈമാറും.കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ബെഫി മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി. സദാശിവൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തും.ടെലക്കോം രംഗത്ത് തൊഴിലാളികളെ സംഘടിപ്പിക്കുകയും ശക്തമായ സമരങ്ങൾക്കു നേത്യത്വം നൽകുകയും ചെയ്തു പലതവണ വകുപ്പിൻ്റെ ശിക്ഷാ നടപടികൾക്കു വിധേയനാക്കിയ നേതവാണ് വി എ എൻ നമ്പൂതിരിയെന്ന് സംഘാടകർ അറിയിച്ചു. ഈ വാർദ്ധക്യകാലത്തും നിരന്തരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തു വരികയാണ്.ഫോറം ഓഫ് സിവിൽ പെൻഷണേർസ് അസോസിയേഷൻ്റെ സംസ്ഥാന രക്ഷാധികാരിയും സീനിയർ സിറ്റിസൺ വെൽഫേർ ഫണ്ട് അസോസിയേഷൻറെ സംസ്ഥാന പ്രസിഡണ്ടുമായി നിലവിൽ പ്രവർത്തിച്ചു വരുന്നു.
പുരസ്‌കാര സമർപ്പണത്തിനു ശേഷം ബ്രിട്ടാസ് ഇരുൾ മൂടുന്ന ഇന്ത്യ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും . ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(ബെഫി) കണ്ണൂർ ജില്ലാ സിക്രട്ടറിയായി 25 വർഷത്തോളം പ്രവർത്തിച്ച അബുബക്കർ ബെഫിയുടെ സംസ്ഥാന ഭാരവാഹിയായും തൻ്റെ ബാങ്കായ യൂണിയൻ ബാങ്കിലെ സംഘടനയായ യുബി ഇ എഫിൻ്റെ സംസ്ഥാന വൈസ്പ്രസിഡണ്ടുമായിരുന്നു. 2014ൽ വിരമിച്ചതിനു ശേഷം സിഐടിയുവിലൂടെ പൊതുരംഗത്തു സജീവമായി പന്ന്യന്നൂർ സർവ്വീസ് സഹകരണബാങ്കിൻ്റെ പ്രസിഡണ്ടായിരിക്കേയാണ് 2022 ഫിബ്രവരി 21 ന് മരണമടയുന്നത്. 500 ൽ പരം പേർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. വാർക്കാ സമ്മേളനത്തിൽ സംഘാടകരായ കെ വി സുമേഷ് എം എൽ എ ,സി പി നരേന്ദ്രൻ ,പി.എം ശ്രീരാഗ്, കെ.അശോകൻ, ടി. ആർ രാജൻ എന്നിവർ പങ്കെടുത്തു.
.jpg)


