വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽമേളയിൽ 65 പേർക്ക് തൊഴിൽ ലഭിച്ചു

65 people got jobs at the local job fair in Thalassery, Vijnana Keralam
65 people got jobs at the local job fair in Thalassery, Vijnana Keralam


തലശേരി : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേളയിൽ 65 പേർക്ക് തൊഴിൽ. 130 പേർ വിവിധ കമ്പനികളുടെ ചുരുക്കപട്ടികയിൽഇടം നേടി. 10 പേരെ കെൽട്രോൺ ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്തു.

tRootC1469263">

തൊഴിൽ ലഭിച്ച 65ൽ 24 പേർക്ക് വിദേശകമ്പനികളിലാണ് അവസരം ലഭിച്ചത്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട 130പേർക്ക് കമ്പനികളുടെ  രണ്ടാം ഘട്ട ഇൻ്റർവ്യുവിൻ്റെ കൂടി  അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. ആകെ 414 ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്.

Tags