ജീപാസും റോയല്‍ഫോര്‍ഡും ലോകം കീഴടക്കിയ ബ്രാന്‍ഡുകള്‍ ഇനി സ്വന്തം നാട്ടിലേക്ക്

Jeep and Royalford, the brands that conquered the world, are now returning to their homeland.

കണ്ണൂര്‍: ഗള്‍ഫ് നാടുകളിലെ  സുപരിചിതമായ ് ജീപാസും റോയല്‍ഫോര്‍ഡും ഇന്ത്യന്‍ വിപണിയിലും സജീവമാകുന്നു. വടകര സ്വദേശിയായ കെ.പി. ബഷീര്‍ ചെയര്‍മാനായ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, തങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കൊണ്ട് വന്‍ വികസന പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.വടകരയില്‍ നിന്ന് ചെറിയ തുടക്കത്തില്‍ ആരംഭിച്ച സംരംഭമാണ് ഇന്ന് 35,000-ത്തിലധികം ജീവനക്കാരും 5 ബില്യണ്‍ യു.എസ് ഡോളര്‍ വിറ്റുവരവുമുള്ള വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പായി വളര്‍ന്നത്. ജി.സി.സി രാജ്യങ്ങള്‍, യുകെ, ആഫ്രിക്ക, സി.ഐ.എസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ജീപാസിന് 40 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണല്‍ കെയര്‍, ലൈഫ്സ്‌റ്റൈല്‍ വിഭാഗങ്ങളിലായി 1,100-ലധികം ഉല്‍പ്പന്നങ്ങളാണ് ജീപാസ് വിപണിയിലെത്തിക്കുന്നത്. പ്രീമിയം കിച്ചണ്‍വെയര്‍-ഹോംവെയര്‍ ബ്രാന്‍ഡായ റോയല്‍ഫോര്‍ഡിന് 20 വര്‍ഷത്തിലേറെ വിപണി പരിചയമുണ്ട്; 

കഴിഞ്ഞ പതിറ്റാണ്ടിനിടെ ആറ് തവണ യു.എ.ഇയിലെ 'സൂപ്പര്‍ബ്രാന്‍ഡ്' പദവിയും ഈ ബ്രാന്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. മാതൃസംസ്ഥാനമായ കേരളത്തില്‍ നിന്ന്  ഇന്ത്യന്‍ പ്രയാണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കമ്പനി ഭാരവാഹികള്‍ വ്യക്തമാക്കി. 'ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം' എന്ന് വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എന്‍. നിസാര്‍ വ്യക്തമാക്കി.ആദ്യ ഘട്ടത്തില്‍ കേരളത്തിലെ ഡീലര്‍-ഡിസ്ട്രിബ്യൂട്ടര്‍ ശൃംഖല ശക്തമാക്കും. തുടര്‍ന്ന് ദക്ഷിണേന്ത്യയിലേക്കും പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിപണി വ്യാപിപ്പിക്കും. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഊര്‍ജ്ജക്ഷമതയുള്ള ഗാര്‍ഹിക ഉപകരണങ്ങളും പ്രാദേശിക പാചകരീതികള്‍ക്ക് അനുയോജ്യമായ പ്രീമിയം കുക്ക്വെയറുകളുമാണ് ജീപാസും റോയല്‍ഫോര്‍ഡും വിപണിയിലെത്തിക്കുന്നത്.

Tags