നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ച് കണ്ണൂരിൽ ജെ.സി.ബി റാലി നടത്തി

JCB held a rally in Kannur to announce the fare hike

മുണ്ടയാട്: സിഇഒഎ കണ്ണൂർ ടൗൺ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജെസിബി ഉടമകൾ റാലി സംഘടിപ്പിച്ചു. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിൽ നിന്നാരംഭിച്ച റാലി സിഇഒഎ ജില്ലാ വൈസ് പ്രസിഡണ്ട് മനോഹരൻ തറമ്മൽ ഫ്‌ളാഗ് ഓഫ് ചെയ്തു.

 റാലി മേലേ ചൊവ്വയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ നേതാക്കളായ മനോഹരൻ തറമ്മൽ, ഡി.സി. രൂപേഷ്, കെ.കെ. മമ്മു, സജാസ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഏച്ചൂർ ഷാജി സ്വഗതം പറഞ്ഞു. 2025 ഒക്ടോബർ ഒന്ന് മുതൽ മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക വർദ്ദനയുമായി ബന്ധപ്പെട്ട് നടത്തിയ റാലിയിൽ നിരവധിപേർ ടിപ്പറുകളിലെത്തിയാണ് പങ്കെടുത്തത്.

Tags