ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം : ബിജെപി നേതാക്കള്‍ കണ്ണൂരിലെത്തും
കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനമായ ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ ജില്ലയില്‍ നിയോജക മണ്ഡലടിസ്ഥാനത്തില്‍ പ്രകടനവും പൊതുയോഗവും നടക്കും.
ഇരിട്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ശ്രീകണ്ഠപുരത്ത് പി.സി. ജോര്‍ജ്ജ്, അലവിലില്‍ ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, കൂത്തുപറമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, തളിപ്പറമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, എച്ചൂരില്‍ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മമ്പറത്ത് കോഴിക്കോട് മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, തലശ്ശേരിയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണ, മട്ടന്നൂരില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ഇരിണാവ് റോഡില്‍ കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍, ചെറുപുഴയില്‍ അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, എന്നിവര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
മട്ടന്നൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി നന്ദകുമാര്‍ പ്രസംഗിക്കും, തലശ്ശേരിയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തും. മമ്പറത്ത് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് മുഖ്യ പ്രഭാഷണം നടത്തും.ഇരിട്ടിയില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, മുഖ്യ പ്രഭാഷണം നടത്തും. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ ഭരത് എന്നിവര്‍ പ്രസംഗിക്കും.
എച്ചൂരില്‍ മഹിള മോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം എം. എല്‍. അശ്വിനി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ് എന്നിവര്‍ പ്രസംഗിക്കും. ശ്രീകണ്ഠപുരത്തു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി പ്രസംഗിക്കും. തളിപ്പറമ്പില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പ്രസംഗിക്കും. അലവിലില്‍ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണം നടത്തും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സജിത് പ്രസംഗിക്കും.
കൂത്തുപറമ്പില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ് മുഖ്യപ്രഭാഷണം നടത്തും. ബിജെപി കോഴിക്കോട് മേഖലാ ജനറല്‍ സെക്രെട്ടറി കെ.കെ. വിനോദ് കുമാര്‍ പ്രസംഗിക്കും. ഇരിണാവ് റോഡില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈന്‍ നടുക്കയില്‍ മുഖ്യ പ്രഭാഷണം നടത്തും.
ചെറുപുഴയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി രാഹുല്‍ ഗോപിദാസ് മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 7.30 ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും തുടര്‍ന്നു നടക്കുന്ന അനുസ്മരണ സാംഘിക്കിലും സംഘപരിവാറിലെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കും.
ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നവംബര്‍ 27 ന് യുവമോര്‍ച്ച യൂണിറ്റ് അടിസ്ഥാനത്തില്‍ പതാക ദിനമാചാരിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വനിതാ സംഗമവും ബൈക്ക് റാലികളും ശുചീകരണ യജ്ഞങ്ങളും സംഘടിപ്പിച്ചു.