ജവഹർ ബാൽ മഞ്ച് ശലഭക്കൂട്ടം സംഘാടക സമിതി രൂപീകരിച്ചു

Organizing committee for the 'Jawahar Bal Manch Shalabhakoottam' formed.

പഴയങ്ങാടി :ജവഹർ ബാൽ മഞ്ച് കല്ല്യാശ്ശേരി ബ്ലോക്കിൻ്റെ "ശലഭക്കൂട്ടം" കുട്ടിക്യാമ്പ് സംഘാടക സമിതി രൂപീകരണ യോഗം പഴയങ്ങാടി എ.പി.ജെ.ഹാളിൽ കെ.പി.സി.സി.മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കല്ല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കുനത്തറ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.കെ.ബ്രിജേഷ് കുമാർ മുഖ്യപ്രഭാഷണം  നടത്തി.

ജില്ലാ കോ-ഓർഡിനേറ്റർമാരായ  ബി.ആനന്ദബാബു കെ.കെ.ബീന ടീച്ചർ,ദിനു മൊട്ടമ്മൽ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായ കെ.വി.ഉത്തമൻ,എ.വി.സിദ്ധിഖ്,സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് പൊങ്ങാടൻ,മഹിള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി.വി.ചന്ദ്രിക,കെ.എസ്.എസ്.പി.എ.നിയോജക മണ്ഡലം സെക്രട്ടറി വി.മണികണ്ഠൻ മാസ്റ്റർ,ഐ.എൻ.ടി.യു.സി.നേതാവ് ടി.എസ്.ദാനിയേൽ,ബാൽമഞ്ച് കല്ല്യാശ്ശേരി ബ്ലോക്ക് ചെയർ പേഴ്സൻ സ്മിത ഗ്രേഷ്യൻ,സി.ടി.അമീറലി,അനീഷ് കപ്പള്ളി എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികൾ: കൂനത്തറ മോഹനൻ(ചെയർമാൻ) സ്മിത ഗ്രേഷ്യൻ (ജനറൽ കൺവീനർ).
 

Tags