കണ്ണൂരിൽ ജവഹർ ബാൽ മഞ്ച് പരിസ്ഥിതി ദിനം ആചരിച്ചു

Jawahar Bal Manch celebrated Environment Day in Kannur

കണ്ണൂർ:ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഒരു തൈ നടാം നമുക്കു നാളേക്കുവേണ്ടി" പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ സബ് ജയിൽ പരിസരത്ത് വ്യക്ഷത്തൈ നട്ട് കണ്ണൂർ മേയർ അഡ്വ.പി.ഇന്ദിര നിർവ്വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ജില്ലാ പ്രസിഡന്റ് ആർ.എം.ഷസൽ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. 

സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.ലിഷ ദീപക് പരിസ്ഥിതി സന്ദേശം നൽകി.ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ പരിസ്ഥിതി പ്രതിജ്ഞയെടുത്തു.കോർപ്പറേഷൻ മുൻ കൗൺസിലർ പി.അനിത, ജെ.ബി.എം.ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.പി. സന്തോഷ് കുമാർ, ബി.ആനന്ദ ബാബു, കെ.കെ. ഗീത, ദിനു മൊട്ടമ്മൽ., പി.ശ്രീനിത, പി. അമ്പിളി എന്നിവർ സംസാരിച്ചു.

Tags