ജന്തർ മന്ദിറിലെ എസ് ജെ.പി സമരത്തിന് പിൻ തുണ: എസ് എഫ് ഐ അവകാശ സമരത്തിന് നേരെ ജലപീരങ്കി പ്രയോഗം
കണ്ണൂർ: ന്യൂഡൽഹി ജന്തർമന്ദിറിൽ നടക്കുന്ന എസ് ജെ പി പ്രതിഷേധത്തിൻ്റെ ഭാഗമായി കണ്ണൂരിൽ എസ് എഫ് ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിൻ്റെ ഗേറ്റിന് മുകളിലും പൊലിസ് ജലപീരങ്കി വാഹനത്തിന് മുകളിലും കയറി കൊടിക്കെട്ടി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇന്ത്യൻ ഭരണഘടനയുടെ മാതൃകയും ഭഗത് സിങ്ങിൻ്റെ ചിത്രവും ഏന്തിയായിരുന്നു സമരം.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂർ കാൽടെക്സിൽ നിന്നാരംഭിച്ച പ്രകടനം 1.20 നാണ് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമാപിച്ചത്. അഞ്ച് ഏരിയാ കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധക്കാർ ഗേറ്റ് മറികടക്കാനും ബാരിക്കേഡ് കീഴ്മേൽ മറിച്ചിടാനും ശ്രമിച്ചതോടെയാണ് പൊലിസ് മൂന്നുതവണ ജലപീരങ്കി പ്രയോഗം നടത്തിയത്.
തുടർന്ന് പ്രവർത്തകർ കൊടിയേന്തി ഹെഡ് പോസ്റ്റ് ഓഫീസ് റോഡിന് മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ധർണാ സമ്മ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി പി ആദർശ് , സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപൻ, കെ കെ ഗിരീഷ്, കെ. പി അലി ഷ എന്നിവർ പങ്കെടുത്തു.
.jpg)

