പയ്യന്നൂരിൽ ജനത ചാരിറ്റബിൾ സൊസൈറ്റിയുടെ നവീകരിച്ച മൈക്രോബയോളജി & കെമിസ്ട്രി ലാബ് ഉദ്ഘാടനം ചെയ്തു
Nov 3, 2025, 09:37 IST
പയ്യന്നൂർ : ജനത ചാരിറ്റബിൾ സൊസൈറ്റി നവീകരിച്ച മൈക്രോബയോളജി & കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഏ.വി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ഇ.ഭാസ്കരൻ, ഡയറക്ടർ കെ.വി.സുധാകരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡയറക്ടർ പി.വി.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
.jpg)

